ഓർമകളിൽ ഓർമകളിൽ അവൻ ഉണരുമ്പോൾ ഉറക്കം നടിച്ചു കിടക്കുന്നു ഞാൻ ഒരുമിച്ചു പോകാൻ ഒരു സ്വപ്നലോകത്തിലേക്കു ഓർമകളിൽ അവൻ മായുമ്പോൾ ഉണർച്ചയുടെ മുഖമൂടി അണിയുന്നു ഞാൻ എന്റെ സ്വപ്നം ആരും അറിയാതെ ഇരിക്കാൻ എങ്ങിനെ അവനിൽ എത്തിക്കും എന്റെ മനസ്സിൽ നിറഞ്ഞു കവിയുന്ന അവനോടുള്ള സ്നേഹത്തെ അറിയുന്നുണ്ടോ പ്രിയൻ ഞാൻ ഉറങ്ങുന്നത് അവന്റെ ഓർമകളിൽ ആണെന്ന്
Posts
Showing posts from April, 2017
- Get link
- X
- Other Apps
സൂര്യോദയം ' അമ്മ ഉണരുന്നതാണ് അവനു സൂര്യോദയം ഒരു നേരം ' അമ്മ കിടന്നാൽ തളരുന്നത് അവൻ ഇണക്കവും പിണക്കവും എല്ലാം കടന്നു പോകും അമ്മയുടെ സ് നേഹം , ശകാരം , കരച്ചിൽ , പുഞ്ചിരി ഭക്ഷണത്തേക്കാൾ ജീവൻ നിലകൊള്ളുന്നത് ആ ഊർജ്ജം കൊണ്ടാണ് സൂര്യൻ പോലും നേരത്തെ അസ്തമിക്കും പക്ഷെ അമ്മ അവൻ ഉറങ്ങാതെ ഉറങ്ങിയിരുന്നില്യ അന്ന് അവൻ എത്തുമ്പോൾ ' അമ്മയ്ക്ക് ഒരു വയ്യായിക പോലെ ഇടയ്ക്കുള്ള ചെറിയ ക്ഷീണം എന്നെ കരുതിയുള്ളൂ അപ്പോഴും അത്താഴം ഉണ്ടാക്കാൻ ആവശ്യപ്പെട്ടു അവനു വിശന്നാൽ ' അമ്മ ക്ഷീണം മറക്കും അന്ന് അവൻ ഉറങ്ങുന്നതിനു മുൻപ് ' അമ്മ ഉറങ്ങി രാവിലെ അമ്മയുടെ വിളിയും കാത്തു കിടന്നു പക്ഷെ സൂര്യൻ ഉദിച്ചില്യ വെറും മൂടുപടം മാത്രം !
- Get link
- X
- Other Apps
എന്നു വരും നീ ഓർമയുടെ തണലിൽ ഒരു പിടി ചിരിയുടെ പൂക്കൾക്കായി ഞാൻ മിഴികളുടെ വാതിൽ തുറന്നു വെച്ചു പ്രണയത്തിന്റെ ഓർമയിൽ ഒരു പിടി സ്നേഹത്തിന്റെ വാക്കുകൾക്കായി ഞാൻ ചെവികളുടെ വാതിൽ തുറന്നു വെച്ചു പ്രാണനാഥന്റെ പ്രണയത്തിൽ ഒരു പിടി ചൂടിന്റെ സ്പർശനത്തിനായ് ഞാൻ ഹൃദയ വാതിൽ തുറന്നു വെച്ചു നാഥാ ! എന്നു വരും നീ എന്നെ നിന്നിൽ താലോലിക്കാൻ മരണത്തെ ആശ്രയിക്കേണമോ ഞാൻ നിന്നിൽ അലിയാൻ ......
- Get link
- X
- Other Apps
കാറ്റെന്ന പൂവാലൻ നിശ്ശബ്ദമായ ഒരു നട്ടുച്ച നേരത്തു നടന്നു ഞാൻ ഒരു ഏകാന്തയാത്ര കാറ്റെന്ന പൂവാലൻ ചൂളം വിളിയോടെ എന്നെ പിന്തുടർന്നു തിരിഞ്ഞു നോക്കാതെ പുഞ്ചിരിയുമായി മുന്നോട്ടു വെച്ചു എന്റെ കാലുകൾ കാറ്റെന്നെ ഒന്ന് തലോടി വശീകരണം എന്ന പോലെ ഉറച്ചമനസുമായി നടന്നു വീടിന്റെ പാടിവാതിൽ എത്തി എന്നെ കാത്തു നിൽക്കുന്ന അമ്മയെ കെട്ടിപ്പുണർന്നു ദീർഘനിശ്ശ്വാസത്തോടെ !
- Get link
- X
- Other Apps
വാർദ്ധക്യം വൃദ്ധസദനം 'അമ്മ ഉണ്ടാക്കിയ കറിയിൽ ഉപ്പു ഏറി എന്ന് മകൻ അവൻ അറിയുന്നില്യ അറിയാതെ വീഴുന്ന അമ്മയുടെ കണ്ണ്നീരിലും ഉപ്പുണ്ടെന്നു നെഞ്ചോടു ചേർത്ത് പിടിക്കേണ്ട മകൻ ഇപ്പോ പാവം അമ്മയുടെ നിഴൽ പോലും ശത്രുവായി കാണുന്നു ഊട്ടി വളർത്തിയ ഒരു ഓമന മകൻ ഇന്ന് അമ്മയുടെ വിശപ്പ് പോലും അറിയുന്നില്യ തിരക്കിലും സമയം കണ്ടെത്തുന്നു ഒരു വൃദ്ധസദനത്തിനായി വീട്ടിലെ അഴുക്കു മൂട്ട വഴിയിൽ ഉപേക്ഷിക്കുന്ന പോലെ ആ അമ്മയെ കൊണ്ട് തള്ളാൻ !
- Get link
- X
- Other Apps
മാനവ ലോകം കുഞ്ഞുന്നാളിൽ ദുഃഖം തകർത്തു കളഞ്ഞ ആ കുരുന്നു ഹൃദയം ഇന്നും തേങ്ങുന്നു തളർന്ന മനസുമായി ഇന്നവൾക്കു നാല്പതു കഴിഞ്ഞു എങ്കിലും സ്വാന്തനം എങ്ങും ഇല്ലതാനും എല്ലാം ഉണ്ട് എങ്കിലും ഒന്നും ഇല്യാത്ത ജന്മം പെണ്ണായി പിറന്നതവൾ ചെയ്ത പാപമോ ഉറക്കെ നിലവിളിച്ചു ചോദിക്കേണമെന്നുണ്ട് ഈ നശിച്ച ലോകത്തിനോട് സ്വന്തം ശ്വാസത്തെ പോലും ഭയക്കുന്നു ഇന്നവൾ നിത്യവും ഉരുവിടുന്നത് കൃഷ്ണജപം മാത്രം തന്നെ തുണയ്ക്കാൻ ആരുമില്യ എന്നിരിക്കവേ വന്നു മുന്നിൽ നിന്ന് കണ്ണൻ മതി കഴിഞ്ഞത് ഈ മരവിച്ച മാനവ ലോകത്തിൽ പോരുക എന്റെ കൂടെ സഖി മാനവ വാസം ഇല്യ സ്വർഗത്തിലേക്ക് ഈ ജന്മത്തോട് തന്നെ വിട പറഞ്ഞവൾ ശാന്തമായി കണ്ണുകൾ അടച്ചു !
- Get link
- X
- Other Apps
നുണ പുഞ്ചിരി നിൽക്കുന്നു ഞാൻ ഒരു നുണ പുഞ്ചിരിയുമായി നിന്റെ ഓർമകളിൽ നെഞ്ച് കരയുമ്പോഴും ആകാശം തൊടിയിക്കാനും ഉണ്ടിവിടെ ആളുകൾ എങ്കിലും മനസേങ്ങുന്നത് നിന്നെ തലോടാനായി മാത്രം സ്നേഹത്തിന്റെ വലയത്തിൽ പൊതിയാനും ഉണ്ടിവിടെ പലർ പക്ഷെ തനിച്ചിരുന്നു നിന്നെ ഓർക്കാൻ തേങ്ങുന്നു ഹൃദയം എന്നോട് മുഖം തിരിച്ചിരിക്കുമ്പോഴും അറിയുന്നു ഞാൻ നിന്റെ ഹൃദയതാളം എന്റെ പേര് ഉച്ചരിക്കുന്നതായി
- Get link
- X
- Other Apps
ഒരിക്കൽ കൂടി മഴത്തുള്ളികൾ ഈറൻ ആക്കിയ നാണിച്ചു നിൽക്കുന്ന മണ്ണിന്റെ സുഗന്ധം അതിൽ വെള്ളയും മഞ്ഞയും കലർന്ന അരളിപ്പൂവുകൾ പറ്റിപ്പിടിച്ചു കിടക്കുന്നു പെയ് തു തോർന്ന മഴയുടെ ആഘോഷമായി പാടിത്തകർക്കുന്നു കുയിലുകൾ പാടി ജയിക്കാമോ എന്റെ കൂടെ എന്ന് എന്നെ കൂകി വിളിക്കുന്നു ഈറൻ മണ്ണിൽ ചിത്രരചന നടത്തുന്നു കുഞ്ഞുങ്ങൾ മൺപുഴുക്കൽ മെല്ലെ തല പൊക്കി നോക്കുന്നു ആഹ്ലാദത്തിൽ തുള്ളി ചാടുന്ന വാഴത്തവളകൾ തണുപ്പുള്ള ഇളങ്കാറ്റ് കൊണ്ട് നിൽക്കുന്ന എന്റെ മനസ് പോകുന്നു ചില നല്ല ബാല്യകാല ഓർമകളിലേക്ക് മഴ ഒരിക്കൽ കൂടി പെയ്തിരുന്നെങ്കിൽ !!
- Get link
- X
- Other Apps
ഓർക്കുമോ എന്നെ കാറ്റെന്നെ മെല്ലെ താലോലിക്കുമ്പോഴും മാമ്പൂ താരാട്ടു പാടുമ്പോഴും തത്തകൾ കിലുക്കാംപെട്ടി കിലുക്കുമ്പോഴും പാമ്പുകൾ നിശബ്ദത പാലിക്കുമ്പോഴും ഗന്ധർവ രാജൻ തൻ വാസന തൈലം നെറ്റിയിൽ തടവുമ്പോഴും മയങ്ങുന്നില്യ എന്റെ മിഴികൾ മറക്കുന്നു ഞാൻ ഈ ലോകം താനേ മൂടുന്ന മിഴികളുമായി നിറാപുഞ്ചിരിയുമായി നീ നിറഞ്ഞു നിൽക്കുന്ന സുന്ദര ഓർമകളിൽ ഓർക്കുമോ കണ്ണാ വലിയ സ്നേഹമുള്ള ഈ ചെറിയ മനസുകാരിയെ !