മാനവ ലോകം


കുഞ്ഞുന്നാളിൽ ദുഃഖം തകർത്തു കളഞ്ഞ
കുരുന്നു ഹൃദയം
ഇന്നും തേങ്ങുന്നു തളർന്ന മനസുമായി
ഇന്നവൾക്കു നാല്പതു കഴിഞ്ഞു എങ്കിലും
സ്വാന്തനം എങ്ങും ഇല്ലതാനും
എല്ലാം ഉണ്ട് എങ്കിലും ഒന്നും ഇല്യാത്ത ജന്മം
പെണ്ണായി പിറന്നതവൾ ചെയ്ത പാപമോ
ഉറക്കെ നിലവിളിച്ചു ചോദിക്കേണമെന്നുണ്ട്
നശിച്ച ലോകത്തിനോട്
സ്വന്തം ശ്വാസത്തെ പോലും ഭയക്കുന്നു ഇന്നവൾ

നിത്യവും ഉരുവിടുന്നത് കൃഷ്ണജപം മാത്രം
തന്നെ തുണയ്ക്കാൻ ആരുമില്യ എന്നിരിക്കവേ
വന്നു മുന്നിൽ നിന്ന് കണ്ണൻ
മതി കഴിഞ്ഞത് മരവിച്ച മാനവ ലോകത്തിൽ
പോരുക എന്റെ കൂടെ സഖി
മാനവ വാസം ഇല്യ സ്വർഗത്തിലേക്ക്
ജന്മത്തോട് തന്നെ വിട പറഞ്ഞവൾ
ശാന്തമായി കണ്ണുകൾ അടച്ചു !

Comments

Popular posts from this blog