കാറ്റെന്ന പൂവാലൻ
നിശ്ശബ്ദമായ
ഒരു നട്ടുച്ച നേരത്തു
നടന്നു
ഞാൻ ഒരു
ഏകാന്തയാത്ര
കാറ്റെന്ന
പൂവാലൻ ചൂളം വിളിയോടെ
എന്നെ പിന്തുടർന്നു
തിരിഞ്ഞു നോക്കാതെ പുഞ്ചിരിയുമായി
മുന്നോട്ടു
വെച്ചു എന്റെ കാലുകൾ
കാറ്റെന്നെ
ഒന്ന് തലോടി വശീകരണം
എന്ന പോലെ
ഉറച്ചമനസുമായി
നടന്നു വീടിന്റെ
പാടിവാതിൽ
എത്തി
എന്നെ കാത്തു നിൽക്കുന്ന അമ്മയെ
കെട്ടിപ്പുണർന്നു
ദീർഘനിശ്ശ്വാസത്തോടെ !
Comments
Post a Comment