ഓർമകളിൽ
ഓർമകളിൽ അവൻ ഉണരുമ്പോൾ
ഉറക്കം നടിച്ചു കിടക്കുന്നു ഞാൻ
ഒരുമിച്ചു
പോകാൻ ഒരു സ്വപ്നലോകത്തിലേക്കു
ഓർമകളിൽ അവൻ മായുമ്പോൾ
ഉണർച്ചയുടെ
മുഖമൂടി അണിയുന്നു ഞാൻ
എന്റെ സ്വപ്നം ആരും അറിയാതെ
ഇരിക്കാൻ
എങ്ങിനെ അവനിൽ എത്തിക്കും എന്റെ
മനസ്സിൽ
നിറഞ്ഞു കവിയുന്ന അവനോടുള്ള സ്നേഹത്തെ
അറിയുന്നുണ്ടോ
പ്രിയൻ ഞാൻ ഉറങ്ങുന്നത്
അവന്റെ ഓർമകളിൽ ആണെന്ന്
Comments
Post a Comment