ഓർക്കുമോ എന്നെ


കാറ്റെന്നെ മെല്ലെ താലോലിക്കുമ്പോഴും
മാമ്പൂ താരാട്ടു പാടുമ്പോഴും
തത്തകൾ കിലുക്കാംപെട്ടി കിലുക്കുമ്പോഴും
പാമ്പുകൾ നിശബ്ദത പാലിക്കുമ്പോഴും
ഗന്ധർവ രാജൻ തൻ വാസന തൈലം
നെറ്റിയിൽ തടവുമ്പോഴും
മയങ്ങുന്നില്യ എന്റെ മിഴികൾ

മറക്കുന്നു ഞാൻ ലോകം
താനേ മൂടുന്ന മിഴികളുമായി
നിറാപുഞ്ചിരിയുമായി നീ നിറഞ്ഞു നിൽക്കുന്ന
സുന്ദര ഓർമകളിൽ
ഓർക്കുമോ കണ്ണാ വലിയ സ്നേഹമുള്ള

ചെറിയ മനസുകാരിയെ !

Comments

Popular posts from this blog